രാഹുൽ ഗാന്ധി ഇന്ന് പൂഞ്ച് സന്ദർശിക്കും

രാഹുൽ ഗാന്ധി ഇന്ന് പൂഞ്ച് സന്ദർശിക്കും

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ 10.30ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും. പാകിസ്ഥാന്‍  ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രില്‍ 25ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. ഭീകരാക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.ഇന്ത്യ പാക് സംഘര്‍ഷം ശക്തമായ സമയത്ത് പാകിസ്താന്റെ ഭാഗത്തുനിന്ന് അതിര്‍ത്തി മേഖലയില്‍ ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. പൂഞ്ചില്‍ മാത്രം ഏകദേശം 13 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രതിനിധി സംഘങ്ങളുടെ വിദേശ സന്ദർശനം തുടരുന്നു. യുഎസ് സന്ദർശനത്തിന് ഉള്ള ശശി തരൂർ തലവനായ സംഘം ഇന്ന് ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെടും. പനാമ, ഗിനി, ബ്രസീൽ, കൊളംബിയ രാജ്യങ്ങൾ കൂടെ ഈ സംഘം സന്ദർശിക്കും.

ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ബഹ്റൈയിനിലേക്ക് യാത്ര തിരിച്ചു. യുഎഇ സന്ദർശനം പൂർത്തിയാക്കിയ ഇ.ടി മുഹമ്മദ് ബഷീർ അംഗമായ ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം ആഫ്രിക്കയിലേക്ക് തിരിച്ചു.
<BR>
TAGS : RAHUL GANDHI, JAMMU KASHMIR
SUMMARY : Rahul Gandhi to visit Poonch today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *