പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേ, പ്രചരണം ഞാന്‍ നിര്‍ത്താം: രാഹുല്‍ മാങ്കൂട്ടത്തില്‍

പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേ, പ്രചരണം ഞാന്‍ നിര്‍ത്താം: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്‌: ഹോട്ടല്‍ റെയ്ഡ് വിവാദം ചൂടുപിടിക്കുന്നതിനിടെ നീല ട്രോളിബാഗുമായി പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും അതിനുള്ളില്‍ പണമാണെന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുല്‍ പറഞ്ഞു.

കെ പി എം ഹോട്ടല്‍ അധികൃതരും പോലീസും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. താൻ ഹോട്ടലില്‍ വന്നതും പോയതും എപ്പോഴാണെന്ന് അതില്‍ നിന്നും മനസിലാകുമെന്നും രാഹുല്‍ പറഞ്ഞു. നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങളായിരുന്നുവെന്നും ആ ബാഗ് ഇപ്പോഴും എന്റെ കൈവശമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

പോലീസിന് ഈ ബാഗ് കൈമാറാൻ തയാറാണ്. കള്ളപ്പണ ഇടപാട് നടന്നുവെങ്കിൽ പോലീസ് എന്തുകൊണ്ട് അത് തെളിയിക്കുന്നില്ല. ബാഗിനകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പ്രചരണം ഇവിടെ നിർത്തും. ബോഡ് റൂമില്‍ വെച്ച്‌ ഈ ബാഗ് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി ദൃശ്യവും പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയില്‍ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കില്‍ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

TAGS : RAHUL MANKUTTATHIL | KERALA
SUMMARY : Prove that there is money in the box, I will stop the campaign: Rahul Mankoottathil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *