‘രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, പരാമര്‍ശം വളച്ചൊടിക്കുന്നു’; പ്രശാന്ത് ശിവൻ

‘രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, പരാമര്‍ശം വളച്ചൊടിക്കുന്നു’; പ്രശാന്ത് ശിവൻ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും തല ആകാശത്ത് വെച്ച്‌ നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ. ആലങ്കാരിക പ്രയോഗമാണ് നടത്തിയതെന്നാണ് വിശദീകരണം. കാലു കുത്താൻ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനർഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി.

പാലക്കാട് നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടല്‍ ചടങ്ങ് കോണ്‍ഗ്രസ് അലങ്കോലപ്പെടുത്തി. പൊതുമുതല്‍ നശിപ്പിച്ചിട്ടും കോണ്‍ഗ്രസിനെതിരെ കേസെടുത്തിട്ടില്ല. അതിക്രമം നടത്തിയ രാഹുലിനെതിരെ കേസെടുത്തിട്ടില്ല. പോലീസിന്റെ തല തല്ലിപൊളിച്ചയാളെ എംഎല്‍എ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. എംഎല്‍എക്കെതിരെ കൊലവിളി നടത്തിയിട്ടില്ല. പാലക്കാട് വന്നാല്‍ കാല് വെട്ടും എന്ന് പറഞ്ഞിട്ടില്ല.

എംഎല്‍എ ഇരവാദം നടത്തുകയാണ്. ഇല്ലാത്ത കാര്യം പറഞ്ഞ എംഎല്‍എ മാപ്പ് പറയണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു. കൊലക്കേസ് പ്രതിയെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. പിണറായി വിജയൻ കൊലക്കേസ് പ്രതിയായിരുന്നു. ആരോപണം ഉന്നയിച്ച സന്ദീപിനെതിരെ കൂടുതല്‍ പറയുന്നില്ല. സന്ദീപ് പാർട്ടി വിട്ടില്ലെങ്കില്‍ മറ്റ് ചില കാര്യങ്ങള്‍ക്ക് പുറത്താകുമായിരുന്നുവെന്നും പ്രശാന്ത് ശിവൻ മാധ്യമങ്ങളോട് പറഞ്ഞു.

TAGS : LATEST NEWS
SUMMARY : ‘It was not said that the Rahul Mankoottathil MLA would be beheaded’; Prashant Sivan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *