രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഫേയ്സ്ബുക്കില്‍ പങ്കുവച്ച സംഭവത്തില്‍ കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ പ്രിൻസിനെതിരെയാണ് അന്വേഷണം നടത്തുന്നത്.

സംഭവം പോലീസിന്റെ രാഷ്ട്രീയ നിക്ഷ്പക്ഷതയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പോലീസ് മേധാവി കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ ചെറുപുഴ സർക്കിള്‍ ഇൻസ്പെക്ടർക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി.

ഒരാഴ്ചക്കക്കം കുറ്റാരോപണ മെമ്മോ നല്‍കണമെന്നും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം പോലീസ് ഉദ്യോഗസ്ഥൻ തന്റേ ഫേസ്ബുക്ക് പേജില്‍ പങ്കുവക്കുകയായിരുന്നു.

TAGS : RAHUL MANKUTTATHIL | POLICE | FACEBOOK
SUMMARY : Investigation against the police officer who shared Rahul Mangkoothil’s speech on Facebook

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *