യെലഹങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും

യെലഹങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും

ബെംഗളൂരു: യെലഹങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും. നഗരത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശനിയാഴ്ച നഗരത്തിലെ പ്രധാന റെയിൽവേ നിർമാണ ജോലികൾ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും, മേഖലയിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും പാത ഇരട്ടിപ്പിക്കലിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളുരു എയർപോർട്ട് അധികൃതരുമായി ചേർന്ന് റെയിൽവേ സ്റ്റേഷനിൽ എയർപോർട്ടിലേക്കുള്ള അറൈവൽ ഡിപ്പാർച്ചർ പാതകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിന് പുറമെ കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം നിർദേശം നൽകി.

അമൃത് ഭാരത് ട്രെയിനുകളുടെ നവീകരിച്ച പതിപ്പ് ഇവിടെ പുറത്തിറക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. ബെംഗളൂരു സബർബൻ റെയിൽ ജോലികളും അദ്ദേഹം പരിശോധിച്ചു. സർക്കുലർ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും, സമഗ്രമായ റെയിൽ ശൃംഖല നൽകിക്കൊണ്ട് നഗരത്തിന്റെ ഗതാഗത ഭൂപ്രകൃതിയിൽ വിപ്ലവം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | RAILWAY
SUMMARY: Railway line from Bengaluru Airport to Yelahanka to be doubled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *