ശബരിമലയിലേക്കുള്ള തിരക്ക്; ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ശബരിമലയിലേക്കുള്ള തിരക്ക്; ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ബെംഗളൂരു: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ശബരി സ്പെഷ്യൽ ഉൾപ്പെടെ പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 12 മുതൽ അടുത്ത ജനുവരി 29 വരെ ഇരുദിശകളിലേക്കുമായി 24 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ട്രെയിൻ തിരവനന്തപുരത്ത് നിന്ന് നവംബർ 12, 19, 26, ഡിസംബർ 3, 10, 17, 24, 31, അടുത്ത വർഷം ജനുവരി 7, 14, 21, 28 തീയതികളിൽ വൈകീട്ട് 6.05നാണ് സർവീസ് ആരംഭിക്കുക. പിറ്റേന്ന് രാവിലെ 10.55ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും.

ട്രെയിൻ നമ്പർ 06084 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ നവംബർ 13, 20, 27 ഡിസംബർ 4, 11, 18, 25 ജനുവരി 1, 8, 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് 12.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളിൽ വൈകീട്ട് 6.05ന് പുറപ്പെടുന്ന ട്രെയിൻ 7.07ന് കൊല്ലം, 7.43ന് കായംകുളം, 7.55ന് മാവേലിക്കര, 8.10ന് ചെങ്ങന്നൂർ, 8.24ന് തിരുവല്ല, 8.35ന് ചങ്ങനാശേരി, 8.57ന് കോട്ടയം, 9.17ന് ഏറ്റുമാനൂർ, 10.10ന് എറണാകുളം ടൗൺ, 10.37ന് ആലുവ, 11.37ന് തൃശൂർ, 12.50ന് പാലക്കാട്, 1.58ന് പൊതനൂർ, 3.15ന് തിരുപ്പൂർ, 4.10ന് ഈറോഡ്, 5.07ന് സേലം, 8.43ന് ബംഗാർപേർട്ട്, 9.28ന് കൃഷ്ണരാജപുരം സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 10.55ന് ബെംഗളൂരുവിലെത്തും.

 

TAGS: BENGALURU | SPECIAL TRAIN
SUMMARY: Special trains announced between bengaluru and tvm amid sabarimala season

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *