കെംഗേരി മുതൽ ഹെജ്ജാല വരെ അടിപ്പാത നിർമാണത്തിന് അനുമതി

കെംഗേരി മുതൽ ഹെജ്ജാല വരെ അടിപ്പാത നിർമാണത്തിന് അനുമതി

ബെംഗളൂരു: കെംഗേരി ഹെജ്ജാല സ്റ്റേഷനുകളെ ബന്ധിപ്പിച്ച് പുതിയ റെയിൽവേ അടിപ്പാതയുടെ നിർമാണത്തിന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ) അനുമതി നൽകി. മാഗഡി, മൈസൂരു റോഡുകളെ ബന്ധിപ്പിച്ച് നാദപ്രഭു കെംപെഗൗഡ ലേഔട്ടിലൂടെ ആറുവരി പാത നിർമിക്കാൻ ബെംഗളൂരു ഡെവലപ്‌മെൻ്റ് അതോറിറ്റി (ബിഡിഎ) അനുമതി തേടിയതിന് പിന്നാലെയാണ് നടപടി.

അടിപ്പാത നിർമാണത്തിന്റെ വിശദ രൂപരേഖ തയ്യാറാക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധികൃതരോട് റെയിൽവേ ബോർഡ്‌ നിർദേശിച്ചു. പദ്ധതിക്ക് സ്ഥലം അനുവദിച്ചവരുടെ കൂട്ടായ്മയായ നാദപ്രഭു കെമ്പഗൗഡ ലേഔട്ട് ഓപ്പൺ ഫോറത്തിലെ (എൻപികെഎൽ) അംഗങ്ങളോട് പദ്ധതിയിൽ എതിർപ്പുകൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നും റയിൽവേ ബോർഡ്‌ ആവശ്യപ്പെട്ടു.

മെട്രോയുടെ പരിധിയിൽ വരുന്ന സമാനമായ അടിപ്പാത നിർമാണ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാൽ ബിഡിഎ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്ന് ഫോറത്തിൽ അംഗമായ സൂര്യ കിരൺ പറഞ്ഞു.

റെയിൽവേ അടിപ്പാത നിർമാണത്തിനുള്ള ടെൻഡർ കഴിഞ്ഞ വർഷം മാർച്ചിൽ നടന്നിരുന്നു. ടെൻഡറുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിഡിഎയുടെ അനുമതി ലഭിച്ചിരുന്നെങ്കിൽ, അടിപ്പാത ഇതിനകം തന്നെ പ്രവർത്തനക്ഷമമാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: BENGALURU UPDATES| UNDERPASS
SUMMARY: Railway board permits construction of kengeri ti hejjaala underpass

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *