എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ അധിക സമയം നിർത്തിയിടുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും

എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ അധിക സമയം നിർത്തിയിടുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും

ബെംഗളൂരു: ബെംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആക്സസ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കാനൊരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ. സ്റ്റേഷൻ പരിസരത്ത് അധിക സമയം നിർത്തിയിടുന്ന വാഹനങ്ങൾക്ക്  ആക്സസ് കൺട്രോൾ സിസ്റ്റം പ്രകാരം ഇനി മുതൽ പിഴ ചുമത്തും. പാർക്കിംഗ് ഏരിയയ്ക്ക് പുറത്ത് 10 മിനിറ്റിനപ്പുറം നിൽക്കുന്ന വാഹനങ്ങൾക്കാണ് ആക്‌സസ് കൺട്രോൾ ചാർജുകൾ നൽകേണ്ടിവരിക.

പാർക്കിംഗ് ഏരിയയ്ക്കുള്ളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ് മാത്രമെ നൽകേണ്ടി വരുള്ളൂ. 10 മിനിറ്റിനുള്ളിൽ പുറത്തിറങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സ്റ്റേഷൻ പരിസരത്ത് നിന്നും വാഹനങ്ങൾ പാർക്കിംഗ് ഏരിയകളിലേക്ക് മാറ്റണം. അതേസമയം പാർക്കിംഗ് ചാർജുകൾ അടയ്ക്കുന്നവർ ആക്സസ് കൺട്രോൾ ചാർജ് നൽകേണ്ടതില്ല.

10-20 മിനിറ്റ് വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾക്ക് 40 രൂപയും മറ്റ്‌ വാഹനങ്ങൾക്ക് 50 രൂപയും പ്രവേശന ഫീസായി നൽകണം. 20-30 മിനിറ്റ് വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾ 100 രൂപയും മറ്റ്‌ വാഹനങ്ങൾ 200 രൂപയും പ്രവേശന ഫീസായി നൽകണം.

അനധികൃത ഏരിയയിൽ പാർക്ക് ചെയ്യുന്ന  വാഹനങ്ങൾക്ക് അരമണിക്കൂർ കഴിഞ്ഞാൽ ഓരോ ഇരുചക്രവാഹനത്തിനും 250 രൂപയും മറ്റുള്ളവയിൽ നിന്ന് 500 രൂപയും ലൈസൻസി ഫ്ലാറ്റ് ചാർജായി ഈടാക്കും.

TAGS: BENGALURU | SMVT STATION
SUMMARY: Railway introduces access control fee system in smvt station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *