സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ

ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ. ദക്ഷിണ പശ്ചിമ റെയിൽവേയിൽ (എസ്‌ഡബ്ല്യുആർ) ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറും നാഗർഭാവി സ്വദേശിയുമായ ഗോവിന്ദരാജുവാണ് (49) പിടിയിലായത്.

ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സഹായം വാഗ്ദാനം ചെയ്ത് ഗോവിന്ദരാജു പണം തട്ടിയെടുത്തിരുന്നതായി പോലീസ് പറഞ്ഞു. കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്), പഞ്ചായത്ത് ഡെവലപ്‌മെൻ്റ് ഓഫീസർ (പിഡിഒ) തുടങ്ങിയ മത്സരപരീക്ഷകൾ എഴുതിയിരുന്നവരെയാണ് ഇയാൾ തട്ടിപ്പിന് ഇരകളാക്കിയത്. ജോലി എളുപ്പത്തിൽ ലഭ്യമാക്കാനും, പരീക്ഷയുടെ ഉത്തരങ്ങൾ മുൻകൂട്ടി നൽകുമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.

ഇതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങളാണ് ഗോവിന്ദരാജു ഈടാക്കിയിരുന്നത്. പിഡിഒ തസ്തികയ്ക്ക് 25 ലക്ഷം രൂപയും കെഎഎസ് പ്രിലിമിനറി പാസാക്കുന്നതിന് 50 ലക്ഷം രൂപയുമാണ് വാങ്ങിയിരുന്നത്. പോലീസ് പരിശോധനയിൽ ഇയാളുടെ ഒരു വീട്ടിൽ നിന്ന് 46 പേരുടെ സർട്ടിഫിക്കറ്റുകളും, ബ്ലാങ്ക് ചെക്കുകളുടെ, ആധാർ കോപ്പികളും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

TAGS: BENGALURU | ARREST
SUMMARY: Bengaluru police nab senior railway officer for cheating govt job aspirants

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *