ഷണ്ടിംഗിനിടെ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി റെയില്‍വേ പോര്‍ട്ടര്‍ മരിച്ചു

ഷണ്ടിംഗിനിടെ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി റെയില്‍വേ പോര്‍ട്ടര്‍ മരിച്ചു

ബിഹാർ: ബീഹാറിലെ ബറൗണി ജംഗ്ഷനില്‍ ഷണ്ടിംഗ്‌ പ്രവർത്തനത്തിനിടെ റെയില്‍വേ പോർട്ടർ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു. സോൻപൂർ റെയില്‍വേ ഡിവിഷനില്‍ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത്.

ലക്‌നൗ-ബറൗണി എക്‌സ്‌പ്രസ് (നമ്ബർ 15204) ലക്‌നൗ ജംഗ്ഷനില്‍ നിന്ന് എത്തിയപ്പോള്‍ ബറൗണി ജംഗ്ഷനിലെ 5-ാം നമ്പർ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം. കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടയില്‍ ട്രെയിൻ അപ്രതീക്ഷിതമായി പിന്നോട്ടു നീങ്ങുകയും അമർ കുമാർ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.

നാട്ടുകാർ അലറിവിളിച്ചതോടെ എഞ്ചിൻ പിന്നോട്ട് നീക്കുകയോ അപകടം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. അമർ കുമാർ റാവു സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു.

TAGS : BIHAR | ACCIDDENT
SUMMARY : Railway porter dies after getting stuck between train coaches during shunting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *