ഹോസ്റ്റലിൽ നിന്ന് ഓടിപ്പോയ നാല് ആൺകുട്ടികളെ റെയിൽവേ ജീവനക്കാർ കണ്ടെത്തി

ഹോസ്റ്റലിൽ നിന്ന് ഓടിപ്പോയ നാല് ആൺകുട്ടികളെ റെയിൽവേ ജീവനക്കാർ കണ്ടെത്തി

ബെംഗളൂരു: ഹോസ്റ്റലിൽ നിന്ന് ബെംഗളൂരുവിലേക്ക് ഓടിപോയ നാല് ആൺകുട്ടികളെ റെയിൽവേ ജീവനക്കാർ കണ്ടെത്തി. കഴിഞ്ഞ ദിവസം ആൺകുട്ടികൾ ബെംഗളൂരുവിലേക്കുള്ള ട്രെയിനിനെക്കുറിച്ച് അന്വേഷിക്കാൻ പുത്തൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനെ സമീപിക്കുകയും ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇവരുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ ആൺകുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് നാല് പേരും ഹോസ്റ്റലിൽ നിന്ന് ഓടിപ്പോയതായി കണ്ടെത്തിയത്. തുടർന്ന് റെയിൽവേ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി വിദ്യാർഥികളെ കൗൺസിലിംഗ് നടത്തിയ ശേഷം ഹോസ്റ്റലിലേക്ക് തിരിച്ചയച്ചു.

TAGS: KARNATAKA | RAILWAY POLICE
SUMMARY: Four students rescued while attempting to escape to Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *