റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 14 മരണം

റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 14 മരണം

ബെല്‍ഗ്രേഡ്‌: സെര്‍ബിയയിലെ നൊവി സാഡ് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അപകടത്തില്‍ 14 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ് അലക്സാണ്ടര്‍ വുസിക് വ്യക്തമാക്കി.

ഗുരുതരമായി പരുക്കേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി ഇവിക ഡസിക് അറിയിച്ചു. തലസ്ഥാനമായ ബെൽഗ്രേഡിന് ഏകദേശം 70 കിലോമീറ്റർ ദൂരത്താണ് നോവി സാഡ് സ്ഥിതിചെയ്യുന്നത്.

TAGS : COLLAPSED,
SUMMARY : Railway station roof collapses; 14 dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *