കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സ്‌പെഷ്യൽ സർവിസ് ഏര്‍പ്പെടുത്തി റെയില്‍വേ

കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സ്‌പെഷ്യൽ സർവിസ് ഏര്‍പ്പെടുത്തി റെയില്‍വേ

ശ്രീനഗർ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​ക ട്രെ​യി​ൻ സ​ർ​വി​സു​മാ​യി റെ​യി​ൽ​വേ. ജമ്മു കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു. എസ്എംവിഡി കത്ര, ക്യാപ്‌റ്റൻ തുഷാർ മഹാജൻ, ജമ്മു താവി എന്നിവിടങ്ങളിൽ നിന്നുമാണ് സർവിസുകള്‍ ആരംഭിച്ചിരിക്കുന്നത്. രക്ഷാദൗത്യം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂടാതെ ഹെൽപ് ലൈൻ നമ്പറുകളും ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. കൂടാതെ വാർ റൂമുകളും പ്രവർത്തനമാരംഭിച്ചു. സംശയാസ്‌പദമായി എന്തെങ്കിലും തോന്നിയാൽ ഉടൻ റെയിൽവേയെ അറിയിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി മ​ട​ക്ക​മാ​രം​ഭി​ച്ച​തോ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ന​ത്ത തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
<br>
TAGS : INDIAN RAILWAY | PAHALGAM TERROR ATTACK
SUMMARY : Railways arranged a special service to bring home those stranded in Kashmir.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *