കനത്ത മഴ; ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ; ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇരു ജില്ലകളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയിൽ പിയു കോളേജുകൾ, അംഗണവാടി ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി ബാധകമാകുന്നത്.

മുൻകരുതൽ നടപടിയുടെ ഭാഗമായി അങ്കണവാടികൾ, പ്രൈമറി, ഹൈസ്‌കൂളുകൾ, പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾ എന്നിവയ്ക്ക് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനത്തിന് കുറച്ചു ദിവസത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകി.

 

TAGS: KARNATAKA | RAIN UPDATES
SUMMARY: Heavy rain: Holiday declared for Schools and PUCs in Udupi, Dakshina kannada for July 20

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *