ഐപിഎൽ; കൊല്‍ക്കത്ത – പഞ്ചാബ് മത്സരം മഴ കാരണം ഉപേക്ഷിച്ചു, ടീമുകൾക്ക് ഓരോ പോയിന്റ് വീതം

ഐപിഎൽ; കൊല്‍ക്കത്ത – പഞ്ചാബ് മത്സരം മഴ കാരണം ഉപേക്ഷിച്ചു, ടീമുകൾക്ക് ഓരോ പോയിന്റ് വീതം

ഐപിഎല്ലിലെ കൊല്‍ക്കത്ത – പഞ്ചാബ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന കൊല്‍ക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റണ്‍സെന്ന നിലയിലായപ്പോഴാണ് മഴയെത്തിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുത്തു. പഞ്ചാബിനായി പ്രഭ്‌സിമ്രനും(83) പ്രിയാന്‍ഷ് ആര്യയും (69) അര്‍ധ സെഞ്ചുറി നേടി. ഒന്നാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിര്‍ണായകമായിരുന്നു. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് വിജയം അനിവാര്യമായിരുന്നു. പ്ലേ ഓഫ് സാധ്യത മങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ലഭിച്ച അവസരമാണ് ഹോം ടീമിന് നഷ്ടമായിരിക്കുന്നത്. 7 പോയിന്റുമായി കൊല്‍ക്കത്ത 7ാം സ്ഥാനത്ത് തുടരുകയാണ്. ഒരു പോയിന്റ് കൂടി ലഭിച്ചതോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്നു പഞ്ചാബ് നാലാം സ്ഥാനം സ്വന്തമാക്കി.

TAGS: SPORTS | IPL
SUMMARY: KKR vs PBKS Match in Ipl Called Off Due To Bad Weather

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *