മഴയിൽ മുങ്ങി ബെംഗളൂരു നഗരം; വെള്ളം കയറിയ അപാർട്ട്മെന്റുകളിൽ നിന്ന്  ആളുകളെ ഒഴിപ്പിച്ചു

മഴയിൽ മുങ്ങി ബെംഗളൂരു നഗരം; വെള്ളം കയറിയ അപാർട്ട്മെന്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ജനജീവിതം ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ. ഞായറാഴ്ച മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ നഗരത്തിന്റെ പലഭാഗത്തായി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

 

യെലഹങ്ക, വിദ്യാരണ്യപുര എന്നിവിടങ്ങളിലെ റോഡുകൾ പൂർണമായും വെള്ളത്തിലായി. മേഖലയിൽ മേഘവിസ്ഫോടനത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. ഒക്ടോബർ 24 വരെ മഴ തുടരുമെന്നും മഴയ്ക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.

 

യെലഹങ്കയിൽ പെയ്ത കനത്ത മഴയിൽ കൊഗിലു തടാകം കരകവിഞ്ഞതിനെ തുടർന്ന് കേന്ദ്രീയ വിഹാർ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിൽ നാലടിയിലധികം വെള്ളം കയറി. എൻഡിആർഎഫ്, എസ്ഡിആ‍ർഎഫ് സംഘം ബോട്ട് ഉപയോഗിച്ച് 3000ത്തിലധികം താമസക്കാരെ ഒഴിപ്പിച്ചു. അപ്പാർട്ട്മെൻ്റിൽ പാ‍ർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായി.

 

വിദ്യാരണ്യപുരയിലെ ദൊഡ്ഡബൊമ്മസാന്ദ്ര തടാകത്തിൻ്റെ ബണ്ട് തകർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തി. ടാറ്റ നഗർ, ഭദ്രപ്പ ലേഔട്ട്, ബാലാജി ലേഔട്ട് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ചൗഡേശ്വരി നഗറിൽ 157 മില്ലിമീറ്റ‍റും യെലഹങ്കയിൽ 141 മില്ലിമീറ്റ‍റും വിദ്യാരണ്യപുരയിൽ 109 മില്ലിമീറ്റ‍റും ജക്കൂരുവിൽ 98 മില്ലിമീറ്ററും കൊടിഗേഹള്ളിയിൽ 81.5 മില്ലിമീറ്റ‍റും മഴ പെയ്തുവെന്ന് ബിബിഎംപി ചീഫ് കമ്മീഷണ‍ർ തുഷാർ ഗിരിനാഥ് അറിയിച്ചു. കേന്ദ്രീയ വിഹാർ അപ്പാർട്ട്മെൻ്റിനെയാണ് മഴ ഗുരുതരമായി ബാധിച്ചതെന്നും രക്ഷാപ്രവർത്തനത്തിന് 26 ബോട്ടുകൾ വിന്യസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: BENGALURU | RAIN
SUMMARY: Heavy rain lashes in bengaluru, sevwral people relocated

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *