ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഒക്ടോബർ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലെ ന്യൂനർദ്ദവും മധ്യ-ആൻഡമാൻ കടലിന് മുകളിലെ ചക്രവാകച്ചുഴിയും സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ മുന്നറിയിപ്പുകള്‍ 

19/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം
20/10/2024: തിരുവനന്തപുരം, ഇടുക്കി
21/10/2024: പത്തനംതിട്ട, ഇടുക്കി
22/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
23/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രവചിച്ചിരിക്കുന്നത്.
<BR>

TAGS : RAIN ALERTS
SUMMARY : Rain updates kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *