ഇന്നുകൂടി മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

ഇന്നുകൂടി മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നുകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം നാളെ മുതൽഒരു ജില്ലകളിലും അലർട്ട് ഇല്ല.
<br>

TAGS : RAIN | KERALA
SUMMARY : Rain updates Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *