വടക്കൻ ജില്ലകളിൽ മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ ജില്ലകളിൽ മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ വടക്കൻ ജില്ലകളിൽ വെള്ളിയാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. മ​ദ്ധ്യ,​ കി​ഴ​ക്കൻ​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​ ​തീ​ര​ത്തി​ന് ​സ​മീ​പ​വും​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​നും​ ​വ​ട​ക്കു​ ​കി​ഴ​ക്ക് ​ജാ​ർ​ഖ​ണ്ഡി​നും​ ​മു​ക​ളി​ലാ​യു​ള്ള​ ​ര​ണ്ട് ​ന്യൂ​ന​മ​ർ​ദ്ദ​ങ്ങ​ളു​ടെ​യും​ ​മ​ഹാ​രാ​ഷ്ട്ര​ ​തീ​രം​ ​മു​ത​ൽ​ ​വ​ട​ക്ക​ൻ​ ​കേ​ര​ള​തീ​രം​ ​വ​രെ​യു​ള്ള​ ​ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി​യു​ടെ​യും​ ​ഫ​ല​മാ​യാ​ണി​ത്.​

ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ  മറ്റൊരു ന്യൂനമർദ്ധവും രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല.

യെല്ലോ അലർട്ട്

27 – 08 – 2024 : കണ്ണൂർ, കാസറഗോഡ്
28 – 08 – 2024 : കണ്ണൂർ, കാസറഗോഡ്
29 – 08 – 2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
30 – 08 – 2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
<BR>
TAGS : RAIN ALERTS
SUMMARY : Rain will continue in northern districts; Yellow alert in two districts

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *