കനത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു

കനത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാത്രി ആലപ്പുഴ, കോട്ടയം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇന്ന് വടക്കൻ കേരളത്തില്‍ രണ്ട് മുതല്‍ 3°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്‌, കോഴിക്കോട് ജില്ലകളില്‍ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

TAGS : KERALA | RAIN
SUMMARY : Rains are coming to Kerala; Alert issued in three districts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *