രാജരാജേശ്വരി നഗര്‍ മലയാളി സമാജം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

രാജരാജേശ്വരി നഗര്‍ മലയാളി സമാജം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഗാന്ധിജയന്തി
ദിനത്തോടനുബന്ധിച്ച് ബിബിഎംപി രാജരാജേശ്വരി നഗര്‍ സോണുമായി ചേര്‍ന്ന്
സ്വച്ഛഭാരത മിഷന്റെ ഭാഗമായി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍
നടത്തി. രാജരാജേശ്വരി നഗര്‍ ആര്‍ച്ചിനു സമീപം വച്ച് സമാജം പ്രസിഡണ്ട് കെ. ജെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ബിബിഎംപി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നാഗരാജ്, പ്രസന്ന എന്നിവരെയും ബിപിഎംപി മാര്‍ഷല്‍മാരായ ഹര്‍ഷിദ്, ചന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സമാജം അംഗങ്ങളും ബിബിഎംപി പൗരകാര്‍മികരും ശുചീകരണ
പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സമാജം ഭാരവാഹികളായ ഫിലോമിന ജോസഫ്, ചന്ദ്രന്‍, അമൃതരാജ,.സൂരജ്, റിജുല്‍, ഷാജി തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.
<br>
TAGS : MALAYALI ORGANIZATION
SUMMARY : Rajarajeshwari Nagar Malayalee Samajam conducted cleaning activities

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *