രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 29 ന്

രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 29 ന്

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 29ന് രാജരാജേശ്വരി നഗറിലുള്ള വൈറ്റ് പേള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ പൂക്കളമത്സരത്തോടുകൂടി പരിപാടികള്‍ ആരംഭിക്കും. രാവിലെ 9 ന് നടക്കുന്ന പൊതുസമ്മേളത്തില്‍ കേരളസമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍, ചലച്ചിത്രതാരം റോസിന്‍ ജോളി എന്നിവര്‍ പങ്കെടുക്കും.  സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ് എന്ന് സമാജം പ്രസിഡണ്ട് കെ. ജെ. ജോണ്‍സണ്‍ അറിയിച്ചു.
<BR>
TAGS : ONAM-2024

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *