റജികുമാർ ഫെയ്മ ദേശീയ ജനറൽ സെക്രട്ടറി

റജികുമാർ ഫെയ്മ ദേശീയ ജനറൽ സെക്രട്ടറി

ബെംഗളൂരു: ഫെയ്മ (ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്) ദേശീയ ജനറൽ സെക്രട്ടറിയായി റജികുമാർ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ ചേർന്ന ദേശീയസമിതി യോഗം ഐക്യകണ്ഠേനയാണ് റജിയെ തിരഞ്ഞെടുത്തത്.

ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി സി. വേലായുധൻ, ദേശീയ ഖജാൻജി സി. ഇന്ദുകലാധരൻ, സെക്രട്ടറി പി.വി. ബാലൻ, ദേശീയ ജോ. സെക്രട്ടറി പ്രഷീദ്കുമാർ, തമിഴ്‌നാട് ഘടകം പ്രസിഡന്റ് പ്രീമിയർ ജനാർദനൻ, അമരാവതി രാധാകൃഷ്ണൻ, കെ.എസ്. ഗോപാൽ, ഗുജറാത്ത് ഘടകം സെക്രട്ടറി ഷാജഹാൻ, ഖജാൻജി രാജേഷ് കുറുപ്പ്, വൈസ് പ്രസിഡന്റ് ജയകുമാർ നായർ, മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് കെ.എം. മോഹൻ, സെക്രട്ടറി പി.പി. അശോകൻ, ഖജാൻജി അനു ബി. നായർ, ആന്ധ്രാപ്രദേശ് പ്രസിഡന്റ് ശിവപ്രസാദ് വാനൂർ, അഡ്വ. ശശിധരൻ നായർ എന്നിവർ സംബന്ധിച്ചു.

ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറിയും ഫെയ്മ കർണാടക പ്രസിഡന്റുമായ റജികുമാർ ലോക കേരളസഭ അംഗം കൂടിയാണ്. ആലപ്പുഴ വെണ്മണി സ്വദേശിയാണ്. വര്‍ഷങ്ങളായി ബെംഗളൂരുവിലാണ് താമസം.
<Br>
TAGS : FAIMA
SUMMARY : Rejikumar was elected as the National General Secretary of FAIMA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *