പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ട്വീറ്റ്; മിനിറ്റുകള്‍ക്കകം പോസ്റ്റ്‌ പിന്‍വലിച്ച് രാജീവ് ചന്ദ്രശേഖർ

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ട്വീറ്റ്; മിനിറ്റുകള്‍ക്കകം പോസ്റ്റ്‌ പിന്‍വലിച്ച് രാജീവ് ചന്ദ്രശേഖർ

മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുമ്പ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ. പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നുവെന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും ട്വീറ്റിൽ ചേർത്തു.

എന്നാൽ അൽപ്പസമയത്തിനകം തന്നെ ഫേസ്ബുക്കിൽ നിന്നും എക്സ് പ്ലാറ്റ് ഫോമിൽ നിന്നും അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖർ ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു. വോട്ടെണ്ണൽ സമയത്ത് ആദ്യം ചന്ദ്രശേഖർ ലീഡ് ചെയ്തെങ്കിലും പിന്നീട് പരാജയപ്പെടുകയായിരുന്നു.

ഡൽഹിയിൽ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങാനിരിക്കെ വന്ന പ്രഖ്യാപനം ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു. പുതിയ മന്ത്രിസഭയിൽ ഇടംകിട്ടാതിരുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നായിരുന്നു അഭ്യൂഹങ്ങൾ.

 

TAGS: BJP| RAJEEV CHANDRASEKHAR| POLITICS
SUMMARY: Former minister rajeev chandrasekhar tweets on retiring from politics

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *