പകർപ്പവകാശ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രക്ഷിത് ഷെട്ടി

പകർപ്പവകാശ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രക്ഷിത് ഷെട്ടി

ബെംഗളൂരു: പകർപ്പവകാശ നിയമലംഘന കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി കന്നഡ നടൻ രക്ഷിത് ഷെട്ടി. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ ഉപയോ​ഗിച്ചെന്നതാണ് രക്ഷിതിനെതിരായ കേസ്.

രക്ഷിത് ഷെട്ടിയുടെ പരംവ ഫിലിംസ് നിർമിച്ച ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കെതിരെ എം.ആർ.ടി മ്യൂസിക് ആണ് പരാതി ബെംഗളൂരു പോലീസിൽ നൽകിയത്. എം.ആർ.ടി മ്യൂസിക്കിൻ്റെ പങ്കാളിയായ നവീൻ കുമാറാണ് പരാതിക്കാരൻ. ന്യായ എല്ലിദേ (1982), ​ഗാലി മാത്തു (1981) എന്നീ പഴയചിത്രങ്ങളിലെ പാട്ടുകൾ ബാച്ചിലർ പാർട്ടിയിൽ ഉപയോ​ഗിച്ചിരുന്നു. തങ്ങളുടെ കമ്പനിക്കാണ് ഈ പാട്ടുകളുടെ അവകാശമെന്ന് നവീൻ കുമാർ പരാതിയിൽ പറഞ്ഞു.

നേരത്തെ 2016ലും രക്ഷിത് ഷെട്ടി സമാനമായ പ്രശ്നം നേരിട്ടിരുന്നു. കിറിക്ക് പാർട്ടി എന്ന ചിത്രത്തിൽ 1991-ൽ പുറത്തിറങ്ങിയ ശാന്തി ക്രാന്തി എന്ന ചിത്രത്തിലെ പാട്ട് ഉപയോഗിച്ചുവെന്നായിരുന്നു പരാതി.

TAGS: BENGALURU | RAKSHITH SHETTY
SUMMARY: Kannada actor Rakshit Shetty applies for anticipatory bail in copyright case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *