വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങി തെന്നിന്ത്യന്‍ താരം രംഭ

വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങി തെന്നിന്ത്യന്‍ താരം രംഭ

തൊണ്ണൂറുകളില്‍ ഇന്ത്യൻ സിനിമയില്‍ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, ഇപ്പോള്‍ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വെല്ലുവിളിക്കുന്ന ശ്കതമായ കഥാപാത്രങ്ങളുമായാണ്.

“സിനിമ എന്‍റെ എക്കാലത്തെയും പ്രാഥമിക അഭിനിവേശമാണ്, ഒരു അഭിനേത്രിയെന്ന നിലയില്‍ എന്നെ വെല്ലുവിളിക്കുന്ന വേഷങ്ങള്‍ സ്വീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകരുമായി ആഴത്തില്‍ ഇടപഴകാൻ പ്രാപ്തയാക്കുന്ന വേഷങ്ങള്‍ ഞാൻ പ്രതീക്ഷിക്കുന്നു ,” -രംഭ പറഞ്ഞു.

നാല്‍പ്പതുകളുടെ അവസാനത്തില്‍ എത്തിയ രംഭ “ആ ഒക്കത്തി അടക്ക്” എന്ന തെലുങ്ക് ചിത്രത്തിലൂടെ തൻ്റെ കരിയർ ആരംഭിച്ചു. സർഗം, ഹിറ്റ്‌ലർ, മയിലാട്ടം, കൊച്ചി രാജാവ് തുടങ്ങി നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

TAGS : ENTERTAINMENT
SUMMARY : South Indian actress Rambha is all set to make a comeback to films.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *