രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

ടീം അംഗങ്ങള്‍ : സച്ചിന്‍ ബേബി ( ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, വിഷ്ണു വിനോദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദീന്‍, സല്‍സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, നിധീഷ് എം.ടി, ബേസില്‍ എന്‍.പി, ഷറഫുദീന്‍ എന്‍.എം, ശ്രീഹരി എസ്.നായര്‍

കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന്‍ ബേബി സ്വന്തമാക്കിയിരുന്നു. ഹരിയാനയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സിലാണ് സച്ചിന്‍ ബേബിയുടെ നേട്ടം.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പരയുടെ ഭാഗമായതിനാൽ സഞ്ജു വി സാംസൺ രഞ്ജിയിൽ കളിക്കില്ല. ഇന്ത്യയുടെ ചമ്പ്യൻസ്‌ ട്രോഫി ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന്‌ ടീമിലിടം നേടാൻ സാധിച്ചിരുന്നില്ല. വിജയ്‌ ഹസാരെ ട്രോഫിയിൽ കളിക്കാത്തതാണ്‌ ഇതിന്‌ കാരണമെന്നാണ്‌ റിപ്പോർട്ടുകൾ.
<BR>
TAGS : SACHIN BABY | RANJI TROPHY
SUMMARY : Ranji Trophy: Sachin Baby to lead Kerala team against Madhya Pradesh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *