രഞ്ജി ട്രോഫി; ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യവുമായി കേരളം ഇന്നിറങ്ങും

രഞ്ജി ട്രോഫി; ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യവുമായി കേരളം ഇന്നിറങ്ങും

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ മൂന്നാം ദിവസത്തിൽ ഏറെ പ്രതീക്ഷയോടെ കേരളം. വിദർഭയെ ആദ്യ ഇന്നിങ്സിൽ 379 റൺസിലൊതുക്കിയ കേരളം നിർണായകമായ ആദ്യ ഇന്നിങ്‌സ് ലീഡാണ് ലക്ഷ്യമിടുന്നത്. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കേരളത്തിന് ജയിക്കാം. കേരളം സെമികടന്നതും ശേഷം ഫൈനലിലെത്തിയതും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുതിലായിരുന്നു.

രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറിയുമായി ആദിത്യ സർവതെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിലുള്ളത്. വിദർഭയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 248 റൺസ് കൂടി വേണം.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിലാണ് വിദർഭ രണ്ടാം ദിവസം രാവിലെ ഒന്നാം ഇന്നിം​ഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 153 റൺസെടുത്ത ഡാനിൽ മാലേവാർ ഉൾപ്പെടെ വിദർഭയുടെ മുൻനിര വിക്കറ്റുകൾ കേരളം രാവിലെ തന്നെ സ്വന്തമാക്കി. ഒരു ഘട്ടത്തിൽ ഒമ്പതിന് 325 എന്ന നിലയിലേക്ക് എതിരാളികളെ പ്രതിസന്ധിയിലാക്കാനും കേരളത്തിന് കഴിഞ്ഞു. നിലവിൽ സച്ചിൻ ബേബി ഏഴ് റൺസോടെ ക്രീസിലുണ്ട്.

TAGS: SPORTS
SUMMARY: Ranji trophy tournament enters third consecutive day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *