നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല: രേവതി

നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല: രേവതി

കൊച്ചി: ലൈംഗിക ആരോപണ പരാതി ഉന്നയിച്ച യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ രഞ്ജിത്ത് തനിക്കയച്ചെന്ന ആരോപണം നിഷേധിച്ച്‌ നടിയും സംവിധായികയുമായ രേവതി. തന്നെയും രഞ്ജിത്തിനെയും കുറിച്ച്‌ വാർത്തകള്‍ പ്രചരിക്കുന്ന കാര്യം അറിഞ്ഞെന്നും എന്നാല്‍ അങ്ങനെ ഒരു ചിത്രങ്ങള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് രേവതി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടാണ് രേവതി ഇക്കാര്യം വ്യക്തമാക്കിയത്.

‘രഞ്ജിത്തിനെയും എന്നെയും കുറിച്ച്‌ മാദ്ധ്യമങ്ങളില്‍ വാർത്ത പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഇപ്പോള്‍ ആരോപിക്കപ്പെടുന്ന ഫോട്ടകള്‍ എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതേക്കുറിച്ച്‌ പ്രതികരിക്കേണ്ട ആവശ്യമില്ല’- രേവതി പറഞ്ഞു.

TAGS : RANJITH | REVATHI
SUMMARY : Ranjith didn’t send me nudes, so no need to respond: Revathi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *