സ്വർണക്കടത്ത് കേസ്; തരുൺ രാജുവും, രന്യയും ദുബായ് യാത്ര നടത്തിയത് 26 തവണ

സ്വർണക്കടത്ത് കേസ്; തരുൺ രാജുവും, രന്യയും ദുബായ് യാത്ര നടത്തിയത് 26 തവണ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവും, സുഹൃത്ത് തരും രാജുവും ദുബായ് യാത്ര നടത്തിയത് 26 തവണയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). ഈ യാത്രകളിൽ ഇവർ സ്വർണക്കടത്ത് നടത്തിയെന്നാണ് ഡിആർഐ വ്യക്തമാക്കുന്നത്. ഇതിന്റെ തെളിവുകൾ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.

പലയാത്രകളും രാവിലെ ദുബായിലേക്ക് പോയി വൈകീട്ട് തിരിച്ചെത്തുന്നതായിരുന്നുവെന്നും ഡിആർഐ പറഞ്ഞു. തരുൺ രാജു സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്വേഷണ ഏജൻസി ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് രന്യ റാവുവിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തരുൺ രാജുവിനെയും അറസ്റ്റ് ചെയ്തത്.

രന്യക്കും തരുണിനും ഇടയിലുണ്ടായിട്ടുള്ള കൂടുതൽ സാമ്പത്തിക ബന്ധങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു തരുൺ രാജുവെന്നും ഡിആർഐ വ്യക്തമാക്കി. അറസ്റ്റിന് മുമ്പ് തരുൺ രാജു രാജ്യംവിടാനുള്ള ശ്രമം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കടത്തിയ സ്വർണ്ണവുമായി ജനീവയിലേക്കോ ബാംങ്കോക്കിലേക്കോ പോകാനായിരുന്നു തരുണിന്റെ പദ്ധതിയെന്നും ഡിആർഐ വ്യക്തമാക്കി.

TAGS: GOLD SMUGGLING
SUMMARY: 26 Dubai round-trips with actor friend Tarun, New probe details in Ranya Rao case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *