നിരവധി ലൊക്കേഷനുകളിൽ വെച്ച് പീഡിപ്പിച്ചു; ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ പരാതിയുമായി യുവതി

നിരവധി ലൊക്കേഷനുകളിൽ വെച്ച് പീഡിപ്പിച്ചു; ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ പരാതിയുമായി യുവതി

ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി രംഗത്ത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ ഡാൻസ് കോറിയോഗ്രാഫറായ ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെയാണ് (ജാനി മാസ്റ്റർ) 21 കാരി റായ്‌ദുർഗ് പോലീസിൽ പരാതി നൽകിയത്. പല ലൊക്കേഷനുകളിലും വെച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നും പീഡിപ്പിച്ചെന്നുമാണ് പരാതി.

സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്. യുവതിയുടെ നസ്രിങ്കിയിലുള്ള വീട്ടിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. റായ്‌ദുർഗ് പോലീസ് എഫ്ഐആർ രേഖപ്പെടുത്തി.

അതേസമയം കേസിന്റെ തുടരന്വേഷണത്തിനായി റായ്‌ദുർഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കൈമാറി. മുൻപും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. 2024 ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ച് നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രംഗത്തെത്തിയിരുന്നു.

TAGS: RAPE | BOOKED
SUMMARY: Film Choreographer Jani Master Accused Of Sexual Assault

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *