ബലാത്സംഗ കേസ്: നടൻ സിദ്ധിഖ് ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗ കേസ്: നടൻ സിദ്ധിഖ് ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. തിരുവനന്തപുരം പോലീസ് കമീഷണർ ഓഫിസിലാണ് തിങ്കളാഴ്ച രാവിലെ സിദ്ദീഖ് എത്തിയത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പോലീസ് കമാൻ്റ് സെൻ്ററില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് നടന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.

ഹാജരാകാൻ ആവശ്യപ്പെടുന്നത് ചോദ്യം ചെയ്യാനല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച്‌ നടൻ പോലീസിന് മെയില്‍ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് അയച്ചത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സാഹചര്യത്തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ദീഖ് ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, ഹരജി ഹൈകോടതി തള്ളി. തുടർന്ന് ഒളിവില്‍ പോയ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്താലും കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

TAGS : RAPE CASE | ACTOR SIDDIQUE
SUMMARY : Rape case: Actor Siddique appeared for questioning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *