‘വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചു’; ആറാട്ടണ്ണന്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരേ കേസ്

‘വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചു’; ആറാട്ടണ്ണന്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരേ കേസ്

കൊച്ചി: ഹ്രസ്വ ചിത്ര സംവിധായകൻ വിനീതിനും സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍), അലിന്‍ ജോസ് പെരേര എന്നിവർക്കെതിരെയും പീഡന പരാതി നല്‍കി യുവതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയാണ് ഇവർക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഇരുവരും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാൻസ്ജെൻഡറിൻ്റെ പരാതി. ഏപ്രില്‍ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫിലിം പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

TAGS : RAPE | ACCUSED
SUMMARY : Rape case against 5 people including Arattannan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *