വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസ്; നാല് നിര്‍മ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസ്; നാല് നിര്‍മ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയില്‍ നാല് നിർമാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് നടപടി. നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോർട്ട് തേടി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിനിമാ പ്രവർത്തകർക്ക് നേരെയുള്ള പരാതികളുമായി നിരവധി പേർ രംഗത്തെത്തി തുടങ്ങിയത്.

TAGS : RAPE CASE | PRODUCER
SUMMARY : Rape case against woman producer; The court stopped the arrest of four producers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *