ബലാത്സംഗ കേസ്; ബാബുരാജിന് മുൻകൂര്‍ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

ബലാത്സംഗ കേസ്; ബാബുരാജിന് മുൻകൂര്‍ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസില്‍ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിർദേശം നല്‍കി. ജൂനിയർ ആർടിസ്റ്റാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്.

ബാബുരാജിന്‍റെ ആലുവയിലെ വീട്ടില്‍ വെച്ചും റിസോർട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയ‍ർ ആർടിസ്റ്റാണ് പരാതി നല്‍കിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പോലീസ് കേസെടുത്തിരുന്നു. ബാബുരാജിൻ്റെ ഇരുട്ടുകാനത്തുളള റിസോർട്ടില്‍ വച്ചും ആലുവയിലെ വീട്ടില്‍ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.

സംസ്ഥാന പോലീസ് മേധാവിക്ക് യുവതി ഇ-മെയില്‍ വഴി നല്‍കിയ പരാതി അടിമാലി പോലീസിന് കൈമാറുകയായിരുന്നു. യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടി ബാബുരാജിൻ്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു.

TAGS : BABURAJ ACTOR | HIGH COURT
SUMMARY : Rape case; High Court granted anticipatory bail to Baburaj

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *