പീഡനക്കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന് ഇടക്കാല സംരക്ഷണം നീട്ടി

പീഡനക്കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന് ഇടക്കാല സംരക്ഷണം നീട്ടി

ന്യൂഡല്‍ഹി: നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് അറസ്റ്റിൽ നിന്ന് സുപ്രീം കോടതി നല്‍കിയ ഇടക്കാല സംരക്ഷണം ഈ മാസം 24 വരെ നീട്ടി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് സംസ്ഥാന സര്‍ക്കാര്‍ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കേസിലെ എല്ലാ കക്ഷികൾക്കും സമയം നൽകിയാണ് ഇടക്കാല സംരക്ഷണം ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ച് നീട്ടിയത്.

തനിക്കെതിരായ ആരോപണത്തിനുപിന്നില്‍ കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്റ വാദം. എന്നാല്‍, കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും താന്‍ നേരിട്ട ലൈംഗിക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്ന പീഡനവിവരം എങ്ങനെ അവഗണിക്കാനാവുമെന്ന് സുപ്രീം കോടതി ചോദിച്ചു.

കൂട്ടിക്കല്‍ ജയചന്ദ്രന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, എ. കാര്‍ത്തിക് എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.
<BR>
TAGS : JAYACHANDRAN KOOTIKAL | POCSO CASE
SUMMARY : Rape case: Interim protection extended to Koottikal Jayachandran

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *