ബലാത്സംഗ കേസ്‌: മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു

ബലാത്സംഗ കേസ്‌: മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു

തിരുവനന്തപുരം: മുൻ ജീവനകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്.

മോണ്‍സണിന്റെ മാനേജർ ആയി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ ഗർഭിണി ആക്കിയെന്നും അബോർഷൻ ചെയ്യിപ്പിച്ചെന്നുമായിരുന്നു കേസ്. പോലീസ് ഭീഷണിപ്പെടുത്തിയാണ് തന്റെ മൊഴി എടുത്തതെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

സാക്ഷി കൂറുമാറിയതും കേസില്‍ നിർണായകമായി. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോണ്‍സണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. നേരത്തെ വീട്ടു ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ സഹായം നല്‍കിയ കേസിലും മാവുങ്കലിനെ പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു.

കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മോണ്‍സണെ വെറുതെ വിടുവാനും ഒന്നാം പ്രതിയായ ജോഷിയെ ജോഷിക്ക് പതിമൂന്നര വർഷം കഠിനതടവും 35000 രൂപ പിഴയും കോടതി വിധിക്കുകയായിരുന്നു.

TAGS : MONSON MAVUNKAL
SUMMARY : Rape case: Monson acquits Mavunkal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *