പീഡന പരാതി; പാസ്പോര്‍ട്ട് കൈമാറി നിവിൻ പോളി

പീഡന പരാതി; പാസ്പോര്‍ട്ട് കൈമാറി നിവിൻ പോളി

കൊച്ചി: ലൈംഗീക ആരോപണം നേരിടുന്ന നടൻ നിവിൻ പോളി അന്വേഷണ സംഘത്തിനും ഡിജിപിക്കും പാസ്‌പോർട്ടിന്റെ കോപ്പി കൈമാറി. പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ വിദേശത്ത് അല്ലായിരുന്നു താൻ എന്ന് തെളിയിക്കുന്ന രേഖകളാണ് കൈമാറിയത്. ഇതേദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും നല്‍കി.

വിനീത് ശ്രീനിവാസൻ സംവിധാനത്തില്‍ പുറത്തിറങ്ങിയ വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ ഷൂട്ടില്‍ ആയിരുന്നു നിവിനെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നിവിൻ പോളി നേരത്തെ നല്‍കിയിരുന്നു. ദുബായില്‍ വച്ച്‌ നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.

TAGS : NIVIN PAULY | PASSPORT
SUMMARY : Harassment complaint; Nivin Pauly handed over his passport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *