സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റാപിഡോ

സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റാപിഡോ

ബെംഗളൂരു: സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളായ റാപ്പിഡോ. സ്ത്രീകൾക്കായി സ്ത്രീകൾ മാത്രം ഓടിക്കുന്നതാണ് പിങ്ക് റാപ്പിഡോ ബൈക്കുകൾ. ഈ വർഷം അവസാനത്തോടെ പുതിയ സംരംഭം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആഗോള നിക്ഷേപക ഉച്ചകോടിയിൽ കമ്പനിയുടെ സഹസ്ഥാപകനായ പവൻ ഗുണ്ടുപ്പള്ളിയാണ് ഇക്കാര്യം പ്രഖ്യാപിച്ചു.

റാപ്പിഡോ ബൈക്കുകളിൽ വനിതാ ഡ്രൈവർമാരെ പരിചയപ്പെടുത്തിക്കൊണ്ട് സ്ത്രീകൾക്ക് 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. യുവതികൾക്ക് പുരുഷ ഡ്രൈവർമാർക്കൊപ്പം യാത്ര ചെയ്യുന്നതിൽ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ സേവനമെന്ന് പവൻ ഗുണ്ടുപ്പള്ളി പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതവും ശാക്തീകരണപരവുമായ തൊഴിൽ അന്തരീക്ഷം നൽകുന്നതിനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA
SUMMARY: Rapido to launch pink bike in state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *