സാമ്പത്തിക തർക്കം; റാപ്പർ ഡബ്സിയേയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു

സാമ്പത്തിക തർക്കം; റാപ്പർ ഡബ്സിയേയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു

മലപ്പുറം: റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പോലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പോലീസ് നടപടി. നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

തല്ലുമാല എന്ന സിനിമയിലെ മണവാളന്‍ തഗ് എന്ന ഗാനത്തിലൂടെ മലയാളം റാപ്പില്‍ സ്വന്തമായി ഇടം കണ്ടെത്തിയ ആളാണ് ഡാബ്സി. മണവാളന്‍ തഗ്, ഇല്ലുമിനാറ്റി, വട്ടേപ്പം, ബല്ലാത്ത ജാതി, ഓളം അപ്പ്, മലബാറി ബാങ്കര്‍ തുടങ്ങിയ ഡാബ്‌സിയുടെ പാട്ടുകള്‍ കേരളത്തിനകത്തും പുറത്തും ആരാധകരേറെയാണ്.
<BR>
TAGS : RAPPER DUBZY
SUMMARY : Rapper Dubzy and three friends arrested over financial dispute

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *