രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ടാറ്റാ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയെ (86)ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന്  മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണവിഭാഗത്തിലാണ്.

വാർദ്ധക്യ സഹജമായ ആരോഗ്യ പരിശോധനകളാണ് സംഭവിച്ചിരിക്കുന്നതെന്ന് കുടുംബം അറിയിച്ചു. ആശങ്കപ്പെടേണ്ടെന്നും ആരും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു. നീണ്ട 21 വർഷം (1991–2012) ടാറ്റ ഗ്രൂപ്പിനെ നയിച്ച അദ്ദേഹം നിലവിൽ മുംബൈയിലാണ് താമസിക്കുന്നത്.

TAGS: NATIONAL | RATAN TATA
SUMMARY: Ratan Tata hospitalised in Mumbai’s Breach Candy Hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *