റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പുനരാരംഭിക്കുന്നു; മൂന്ന് ഘട്ടങ്ങളിലായി നടത്തും

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പുനരാരംഭിക്കുന്നു; മൂന്ന് ഘട്ടങ്ങളിലായി നടത്തും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് പുനരാരംഭിക്കുന്നു. ഈ മാസം 18-നു തുടങ്ങി ഒക്ടോബര്‍ എട്ടിനു തീരുന്ന രീതിയില്‍ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. ഇ-പോസ് സെര്‍വറിന്റെ ശേഷി കൂട്ടിയെങ്കിലും മസ്റ്ററിങ്ങിന് മുടക്കം വരാതിരിക്കാനാണിത്.ജനങ്ങളെ വലയ്ക്കാതെ റേഷന്‍ വിതരണത്തെ ബാധിക്കാത്ത രീതിയില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.

കടകളിലെ മസ്റ്ററിങ്ങിനു പുറമേ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയയിടങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. കിടപ്പുരോഗികള്‍, ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരുടെ വീടുകളില്‍ നേരിട്ടെത്തി മസ്റ്ററിങ് നടത്തും.

അരി വാങ്ങാന്‍ വരുന്ന കാര്‍ഡിലെ അംഗങ്ങള്‍ ഇ-പോസില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ മസ്റ്ററിങ് രേഖപ്പെടുന്ന തരത്തില്‍ ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അതിലൂടെ ഇതുവരെ 74 ലക്ഷത്തിലേറെപ്പേര്‍ മസ്റ്റര്‍ ചെയ്തു. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മാത്രം ഒന്നരക്കോടിയോളം ആളുകളുടെ മസ്റ്ററിങ്ങാണ് ചെയ്യേണ്ടത്. കാര്‍ഡിലെ എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണം. ആധാര്‍, റേഷന്‍ കാര്‍ഡുകളാണ് ആവശ്യമായ രേഖകള്‍.

ഓരോ ജില്ലയിലെയും മസ്ലറിങ് തീയതി

തിരുവനന്തപുരം (സെപ്റ്റംബര്‍ 18-24)
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ (സെപ്റ്റംബര്‍ 25-ഒക്ടോബര്‍ ഒന്ന്).
പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസറഗോഡ് (ഒക്ടോബര്‍ 3-8).

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *