ഈ മാസം 6 മുതൽ 9 വരെ സംസ്ഥാനത്തെ റേഷൻകടകൾ അടഞ്ഞു കിടക്കും

ഈ മാസം 6 മുതൽ 9 വരെ സംസ്ഥാനത്തെ റേഷൻകടകൾ അടഞ്ഞു കിടക്കും

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനയിലും ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് കേരളത്തില്‍ കടകൾ അടച്ചിട്ട് രാപ്പകൽ സമരത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ. ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ കടകൾ അടച്ചിട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ രാപ്പകൽ സമരം നടത്തുമെന്ന് റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.  14,300ഓളം വരുന്ന ചില്ലറ റേഷൻ വ്യാപാരികളുടെ ദുരിതം മുഖ്യമന്ത്രിയെയും ധന, ഭക്ഷ്യ മന്ത്രിമാരെയും വകുപ്പ് മേധാവികളെയും അറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. സംസ്ഥാന ചെയർമാൻ ജി. സ്റ്റീഫൻ എം.എൽ.എ, ജനറൽ കൺവീനർ ജോണി നെല്ലൂർ, കാടാമ്പുഴ മൂസ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

ജൂണിലെ റേഷൻ വിതരണം 5ന് അവസാനിക്കുന്നതിനാൽ 6നു കടകൾക്ക് അവധിയാണ്. 7 ഞായറാഴ്ച പൊതുഅവധിയാണ്. റേഷൻ കടകൾ അടച്ചിട്ടു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് 8, 9 തീയതികളിലാണ്. ഇതോടെ തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ അടഞ്ഞു കിടക്കും.
<BR>
TAGS ; RATION SHOPS | KERALA
SUMMARY : Ration shops in the state will be closed from 6th to 9th of this month

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *