ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ നിയമിച്ചു

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ നിയമിച്ചു

ന്യൂഡല്‍ഹി: പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കേന്ദ്ര മന്ത്രിസഭ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്. ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞ എം.ഡി പത്രയ്ക്ക് പകരക്കാരിയായാണ് ഗുപ്തയെ നിയമിച്ചിട്ടുള്ളത്. ആര്‍ബിഐ വെബ്‌സൈറ്റ് പ്രകാരം എം. രാജേശ്വര റാവു, ടി. രബി ശങ്കര്‍, സ്വാമിനാഥന്‍ ജെ എന്നിവരാണ് മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍. പൂനം ഗുപ്തയുടെ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് അംഗീകാരം നല്‍കി.

നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ച് (എന്‍സിഎഇആര്‍) ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു പൂനം ഗുപ്ത. അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ പൂനം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. എന്‍.ഐ.പി.എഫ്.പിയില്‍ ആര്‍.ബി.ഐ ചെയര്‍ പ്രൊഫസറായും ഐ.സി.ആര്‍.ഐ.ആറില്‍ പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
<BR>
TAGS : POONAM GUPTA | RBI
SUMMARY : RBI appointed Poonam Gupta as Deputy Governor

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *