ആർസിബി ടീമിൽ പുതിയ മാറ്റം; രജത് പാട്ടീദാറിനെ ക്യാപ്റ്റനാക്കി ഫ്രാഞ്ചൈസി

ആർസിബി ടീമിൽ പുതിയ മാറ്റം; രജത് പാട്ടീദാറിനെ ക്യാപ്റ്റനാക്കി ഫ്രാഞ്ചൈസി

ബെംഗളൂരു: ആർസിബിക്ക് ഇനി പുതിയ ക്യാപ്റ്റൻ. മാർച്ച് 21 ന് ആരംഭിക്കുന്ന ഐപിഎൽ 2025 ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ക്യാപ്റ്റനായി രജത് പാട്ടീദാറിനെ നിയമിച്ചു. 2022 മുതൽ 2024 വരെ ടീമിനെ നയിച്ച ഫാഫ് ഡു പ്ലെസിസിനെ നിലനിർത്താത്തതിനെത്തുടർന്നാണ് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. നേരത്തെ വിരാട് കോഹ്ലി വീണ്ടും ആർസിബിയെ നയിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

വ്യാഴാഴ്ച ബെംഗളൂരുവിൽ ടീം ഡയറക്ടർ മോ ബോബറ്റ്, മുഖ്യ പരിശീലകൻ ആൻഡി ഫ്ലവർ, രജത് പാട്ടീദാർ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് ആർസിബി ഇക്കാര്യം പ്രഖ്യാപിച്ചത്. ആർസിബിയുടെ എട്ടാമത്തെ ക്യാപ്റ്റനായെത്തുന്ന രജത് 2021 ലാണ് ടീമിലെത്തുന്നത്. തുടർന്ന് മൂന്ന് സീസണുകൾ ആർസിബിക്കായി കളിച്ചു. 28 മത്സരങ്ങളിൽ നിന്ന് 158.85 സ്ട്രൈക്ക് റേറ്റിൽ 799 റൺസ് നേടി അവരുടെ പ്രധാന ബാറ്റ്സ്മാൻമാരിൽ ഒരാളായി മാറാൻ രജത്തിന് സാധിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന മെഗാ ലേലത്തിന് മുമ്പ് ആർ‌സി‌ബി നിലനിർത്തിയ മൂന്ന് കളിക്കാരിൽ ഒരാളായിരുന്നു പാട്ടീദാർ. ഐ‌പി‌എല്ലിലെ താരത്തിന്റെ ആദ്യ ക്യാപ്റ്റൻസിയാണിത്. 2024-25 സീസണുകളിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും രജത് മധ്യപ്രദേശ് ടീമിനെ നയിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനായിരുന്നു.

TAGS: IPL
SUMMARY: RCB announces new captian for coming IPL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *