എക്സ് പേജ് ഹിന്ദിയിൽ വേണ്ട, കന്നഡയിലേക്ക് മാറ്റണം; ആർസിബിക്കെതിരെ വിമർശനവുമായി കന്നഡ അനുകൂല സംഘടനകൾ  

എക്സ് പേജ് ഹിന്ദിയിൽ വേണ്ട, കന്നഡയിലേക്ക് മാറ്റണം; ആർസിബിക്കെതിരെ വിമർശനവുമായി കന്നഡ അനുകൂല സംഘടനകൾ  

ബെംഗളൂരു: ആർസിബിക്കെതിരെ വിമർശനവുമായി കന്നഡ രക്ഷണ വേദികെ അംഗങ്ങൾ. ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിൽ ആരംഭിച്ചതിനാണ് വിമർശനം. കർണാടകക്കാരെ ടീമിൽ എടുത്തില്ലെന്നും വിമർശനമുണ്ട്. എക്സ് പേജ് കന്നഡയിലേക്ക് മാറ്റണമെന്നും കന്നഡ വികാരം മാനിക്കാതിരുന്നാൽ പ്രതിഷേധം ശക്തമാക്കുമെന്നും കർണാടക രക്ഷണ വേദികേ അംഗങ്ങൾ പറഞ്ഞു.

അതേസമയം വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനായി തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയമാണിത്. എട്ട് സീസണുകളില്‍ ആര്‍സിബിയെ നയിച്ച കോലിക്ക് ഒരു തവണപോലും കിരീടഭാഗ്യം ഉണ്ടായിട്ടില്ല. ഇത്തവണ കോലിക്ക് കീഴില്‍ ആ ക്ഷീണം മാറ്റാനുള്ള ഒരുക്കത്തിലാണ് ടീം. അതുകൊണ്ടുതന്നെ ശക്തമായ നിരയുമായിട്ടാണ് ആര്‍സിബി എത്തുന്നത്.

കോഹ്ലിയടക്കം നാല് ബാറ്റര്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍മാരും ഏഴ് ഓള്‍റൗണ്ടര്‍മാരും 9 ബോളര്‍മാരുമടങ്ങുന്നതാണ് ടീം. ബോളിങിലേക്ക് ഭുവനേശ്വര്‍ കുമാറിനെ എത്തിച്ചത് ടീമിന് നേട്ടമായി. ഭുവിക്കൊപ്പം ഹേസല്‍വുഡ്, നുവാന്‍ തുഷാര എന്നിവരുമുണ്ട്. ബോളിങ്ങിലും തിളങ്ങുന്ന ലിയാം ലിവിങ്സ്റ്റണും ക്രുനാല്‍ പാണ്ഡ്യയും ടീമിന് കരുത്താണ്.

TAGS: BENGALURU | SPORTS
SUMMARY: RCB Faces backlash for starting x page in hindi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *