ഐപിഎല്ലിൽ ബെംഗളൂരു ജയിച്ചാൽ കർണാടകയിൽ അവധി നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ആർസിബി ആരാധകൻ

ഐപിഎല്ലിൽ ബെംഗളൂരു ജയിച്ചാൽ കർണാടകയിൽ അവധി നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ആർസിബി ആരാധകൻ

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ആർസിബി വിജയിച്ചാൽ, ആ ദിവസം സംസ്ഥാന അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) ആരാധകൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി. ബെളഗാവി സ്വദേശി ശിവാനന്ദ് മല്ലണ്ണവർ ആണ് കത്ത് നൽകിയത്. ആർ‌സി‌ബി ഐ‌പി‌എൽ നേടിയ ദിവസം കർണാടക രാജ്യോത്സവത്തിന് സമാനമായി ആർ‌സി‌ബി ആരാധകരുടെ ഉത്സവം ആയി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയോട് ശിവാനന്ദ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തുടനീളമുള്ള ക്രിക്കറ്റ്‌ ആരാധകർക്ക് ഇത് സന്തോഷം നൽകുന്നതാണെന്നും, എല്ലാ വർഷവും കർണാടക സർക്കാർ ഈ തീയതി പൊതു അവധിയായി പ്രഖ്യാപിക്കണമെന്നും മല്ലണ്ണവർ അഭ്യർത്ഥിച്ചു. ആർ‌സി‌ബി ചാമ്പ്യൻഷിപ്പ് നേടിയാൽ സംസ്ഥാനവ്യാപകമായി ആഘോഷങ്ങൾക്ക് അനുമതി നൽകണമെന്നും കർണാടകയിലെ എല്ലാ ജില്ലകളിലും ആഘോഷങ്ങൾ സുഗമമാക്കുന്നതിന് ഉചിതമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. വ്യാഴാഴ്ച നടന്ന ക്വാളിഫയർ 1ൽ പഞ്ചാബ് സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി ആർ‌സി‌ബി ഫൈനലിലേക്ക് മുന്നേറി. കഴിഞ്ഞ 18 വർഷമായി ഐ‌പി‌എൽ നേടിയിട്ടില്ലാത്തതിനാൽ ആർ‌സി‌ബി മുമ്പ് ആരാധകരെ നിരന്തരം നിരാശരാക്കിയിട്ടുണ്ട്.

TAGS: SPORTS | IPL
SUMMARY: Karnataka CM told to declare June 3 as public holiday if RCB lift maiden IPL title

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *