ബെംഗളൂരുവിൽ ശക്തമായ മഴ; ആർസിബി – ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി

ബെംഗളൂരുവിൽ ശക്തമായ മഴ; ആർസിബി – ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി. മെയ്‌ 23ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഇതുകൂടാതെ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരവും ആർസിബിക്ക് ലഖ്‌നൗവിൽ കളിക്കേണ്ടി വരും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്. നഗരങ്ങളിലെ പല ഭാഗങ്ങളിലും വലിയ വെള്ളക്കെട്ടുകളും അനുഭവപ്പെട്ടിരുന്നു. നിലവിൽ മെയ്‌ 23 വരെ ബെം​ഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 17 ന് ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ആർസിബി-കെകെആർ മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

TAGS: BENGALURU | RAIN
SUMMARY: RCB – SRH Match shifted to Lucknow amid heavy rain in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *