ഐപിഎൽ 2024; പഞ്ചാബിനെതിരെ വിജയം നേടി ആർസിബി

ഐപിഎൽ 2024; പഞ്ചാബിനെതിരെ വിജയം നേടി ആർസിബി

വിജയവഴി തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോലിയുടെയും രജത് പാട്ടിദറിന്റെയും തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ബെംഗളൂരു, പഞ്ചാബ് കിങ്സിനെതിരേ 60 റൺസിന്റെ ആധികാരിക ജയം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 17 ഓവർ പൂർത്തിയായപ്പോൾ 181 റൺസിന് എല്ലാവരും പുറത്തായി. തോൽവിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.

ഓപ്പണർ വിരാട് കോലിയുടെയും (47 പന്തിൽ 92) രജത് പാട്ടിദറിന്റെയും (23 പന്തിൽ 55) ഇന്നിങ്സ് മികവാണ് ബെംഗളൂരു സ്കോർ ഉയർത്തിയത്. അവസാന ഓവറുകളിൽ കാമറോൺ ഗ്രീനും (27 പന്തിൽ 46) ദിനേഷ് കാർത്തിക്കും (ഏഴ് പന്തിൽ 12) ടീം സ്കോർ മുന്നോട്ടുനയിച്ചു. ബൗളിങ്ങിൽ മുഹമ്മദ് സിറാജും (മൂന്ന് വിക്കറ്റ്), സ്വപ്നിൽ സിങ്ങും ലോക്കി ഫെർഗൂസനും കരൺ ശർമയും (രണ്ട് വീതം വിക്കറ്റുകൾ) തിളങ്ങി. അതേസമയം മൂന്നുപേരെ പുറത്താക്കി സീസണിൽ മൊത്തം 20 വിക്കറ്റുകളുമായി പഞ്ചാബിന്റെ ഹർഷൽ പട്ടേൽ ഓറഞ്ച് ക്യാപ്പിനർഹനായി. 18 വിക്കറ്റുകളുമായി ഒന്നാമത് തുടർന്ന ബുംറയെയാണ് മറികടന്നത്.

17-ാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീണതോടെ പഞ്ചാബ് 181-ന് പുറത്തായി. ശശാങ്ക് സിങ് (19 പന്തിൽ 37), ബെയർ സ്റ്റോ (27), സാം കറൻ (22) എന്നിവരും പഞ്ചാബിനായി രണ്ടക്കം കുറിച്ചു. നാലോവറിൽ 43 റൺസ് വഴങ്ങിയാണ് സിറാജിന്റെ മൂന്ന് വിക്കറ്റ് നേട്ടം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *