ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ 15-ാം മുത്തമിട്ട് റയൽ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ 15-ാം മുത്തമിട്ട് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം പതിനഞ്ചാമതും സ്വന്തമാക്കി റയല്‍ മാഡ്രിഡ്. കലാശപ്പോരിൽ ജര്‍മന്‍ കരുത്തരായ ബൊറൂഷ്യ ഡോട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ തകർത്തത്. റയലിന്റെ 15ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കഴിഞ്ഞ 11 വർഷത്തിനിടെ നേടുന്ന ആറാം കിരീടം.

വെംബ്ലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് റയലിന്റെ രണ്ട് ഗോളും പിറന്നത്. ഡാനി കാര്‍വാജല്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് സ്‌കോറര്‍മാര്‍. 74-ാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്കില്‍ തലവച്ചാണ് ഡാനി കാര്‍വാജല്‍ റയലിന് ലീഡ് നേടിക്കൊടുത്തത്. 83-ാം മിനുട്ടില്‍ എതിര്‍ ടീമിന്റെ മിസ് പാസ്സില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നോട്ടു കുതിച്ച വിനീഷ്യസ് ജൂനിയര്‍ സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി. പിന്നീട് മത്സരത്തിലേക്ക് ഒരിക്കൽ പോലും ബൊറൂഷ്യ മടങ്ങിയെത്തിയില്ല. റയൽ മാഡ്രിഡ് ജഴ്‌സിയിൽ ജർമൻ ഇതിഹാസം ടോണി ക്രൂസിന്റെ അവസാന മത്സരമായിരുന്നു ഇന്നലെ വെംബ്ലിയിൽ. തന്റെ ക്ലബ്ബ് ഫുട്‌ബോൾ കരിയർ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വലിയ കിരീടം കൊണ്ടവസാനിപ്പിക്കാൻ ക്രൂസിനായി.

<br>
TAGS : UEFA CHAMPIONS LEAGUE, UCL CHAMPIONS 2024.
KEYWORDS: Real Madrid wins 15th Champions League title

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *